പരനാറി, ചെറ്റ, നികൃഷ്ടജീവി, കുലംകുത്തി, ഡോ ഗോപാലകൃഷ്ണാ...... കേരളം ഭരിക്കുന്ന മുഖ്യമന്ത്രി വിജയൻ പല കാലത്ത് പലരേയും വിളിക്കാൻ ഉപയോഗിച്ച മലയാള ഭാഷാ പദാവലിയാണ് മേൽ പറഞ്ഞത്. ഒരു സംസ്ഥാനത്തിൻ്റെ മുഖ്യ മന്ത്രി, പ്രമുഖ പാർട്ടിയുടെ അവശേഷിക്കുന്ന ഉന്നത നേതാവ് തുടങ്ങിയ നിലയിൽ തുടരുന്ന ഒരു ഒരാൾ ഇത്തരം ഒരു ഭാഷാ പെരുമാറ്റ ശൈലി ഉപയോഗിക്കുന്നുവെങ്കിൽ അവർ നയിക്കുന്ന നാടിൻ്റെ സാംസ്കാരിക പശ്ചാത്തലം പഠനവിഷയമാക്കേണ്ടതാണ്. ചെറുപ്പത്തിലും യൗവനത്തിലും ഉദ്ദിഷ്ട കാര്യസാധ്യത ഒരിക്കലും ഉണ്ടാകാത്ത ചുറ്റുപാടുകളുമായി ബന്ധപ്പെട്ടു ജീവിക്കുന്നവർ നിരാശയും അപകർഷതാബോധവും ബാധിച്ച് സഭ്യത ഉപേക്ഷിക്കുന്നത് സൈക്കോളജിക്കൽ പ്രശ്നമാണെന്നാണ് പനങ്ങൾ.ആ നിലയിൽ അസഭ്യം വിളമ്പി വരുന്നവർ മാത്രമാണ് പ്രായമേറിയ കാലത്തും ഇത്തരം വാക് പ്രയോഗ രീതി അവലംബിക്കാറുള്ളത്. നക്സൽ ബാധകയറി വയനാട്ടിലേ കാട്ടിലേക്ക് കയറി പോയ കമ്യൂണിസ്റ്റ് പാർട്ടിയുടെ പഴയ കണ്ണൂർ ജില്ലാ ഓഫിസ് സെക്രട്ടറി വർഗീസിനെ കണ്ടു പിടിക്കാൻ പറഞ്ഞയച്ച ചെക്കനെ തിരുനെല്ലിക്കാട്ടിലെ ആദിവാസി ഊരിലെ അടുക്കളയിൽ നിന്ന് എടുത്തോണ്ട് പോന്നതിനെ കുറിച്ചൊക്കെ കമ്യൂണിസ്റ്റ് സിംഹം സഖാവ് എം.വി.രാഘവൻ പറഞ്ഞിട്ടുള്ള പ്രസംഗങ്ങളിൽ നിന്ന് പഴയ ആൾക്കാർ കേട്ടിട്ടുണ്ട്. ചിലർ ചിലതൊക്കെ ഓർമിക്കാറുമുണ്ട്. യഥാർത്ഥത്തിൽ അക്കാലങ്ങളിലും പ്രായത്തിലും ഉള്ള മനോവൈകൃതം ഒരു മാനസിക രോഗമായി വളർന്ന് വാർധക്യത്തെ സമ്പുഷ്ടമാക്കുമ്പോഴും മാറ്റമില്ലാത്ത ശൈലി പിന്തുടർന്നെത്തുക സ്വാഭാവികം. ചെറുപ്പത്തിൻ്റെ തിളപ്പിൽ പലതും ഹീറോയിസമായി തോന്നിയാലും പ്രായം വർധിക്കുമ്പോൾ വിവേകം എന്നൊരു സാധനം അനുഭവത്തിലൂടെ മനുഷ്യ മനസ്സിനെ കീഴക്കാറുണ്ട്. ചിലർ പലതും മൗനത്തിന് വിട്ടുകൊടുക്കും.അവർ മികച്ച വ്യക്തിത്വങ്ങൾ. എന്നാൽ ശാരീരിക, വൈകാരികത യുടെ സാധ്യമാകാത്ത വശങ്ങൾ മനസ്സിൽ ഉറച്ചു പോയവർക്ക് പ്രായമായാലും വൈകൃതം തുടരും. ചിലരതിനെ പ്രായമായിട്ടും ചെറുപ്പം നശിക്കാത്തവർ എന്നൊക്കെ പറഞ്ഞ് പ്ലസ് പോയിൻ്റാക്കി വ്യാഖ്യാനിച്ച് സുഖം അഭിനയിച്ചു നടക്കും. പത്തും ഇരുപത്തിരണ്ടും വയസ്സിലൊക്കെ പറഞ്ഞു നടന്ന അലവലാതിത്തവും മതിലു ചാട്ടവും അറുപതും എഴുപതും എൺപതുമൊക്കെ കഴിഞ്ഞും തുടരുന്ന മനോരോഗികൾ പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. യഥാർത്ഥത്തിൽ പ്രായത്തിൻ്റേതും കാലത്തിൻ്റേയും പേരിലുള്ള സാമാന്യ വിവേചനബുദ്ധി നേടാൻ കഴിയാത്ത വിധം ചെറുപ്പ, യൗവനകാലത്തെ മനോവൈകൃതം അടിയുറച്ച് പോയതാണ് അത്തരം സംഭവങ്ങൾക്ക് കാരണം. പല അശ്ലീലങ്ങളും ചെയ്ത് മോഹം തീർക്കാൻ കഴിയാതെ വീർപ്പുമുട്ടുന്നവൻ്റെ അടിഞ്ഞു കൂടി കിടക്കുന്ന അശ്ലീല ദാഹങ്ങൾ പ്രായമാകുമ്പോഴും തീർക്കാൻ കഴിയാതെ വരുമ്പോൾ ആണ് അത്തരം വിഷയങ്ങൾ പറയാനും ചെയ്യാനും അസഭ്യ പദങ്ങൾ പ്രയോഗിക്കപ്പെടുന്നത്. തീർത്തും മനോരോഗമാണത്. അസഹിഷ്ണുത ഒരു രോഗമാണ്. കൗൺസിലിങ്ങ് മുതൽ സൈക്യാട്രിക്ക് ചികിത്സ തന്നെ ആവശ്യമായ മനോരോഗം. മറ്റുള്ളവരെ വൃത്തികെട്ട രീതിയിൽ പരിഹസിക്കുക, അശ്ലീലവും അസഭ്യവും ആയ വൃത്തികെട്ട ഭാഷയിൽ അവഹേളിക്കുക, അശ്ലീല പശ്ചാത്തലത്തിൽ പരിഹസിക്കുക, കൂടെയുള്ളവരെ പറ്റിയും മുൻപ് ബന്ധുത്വവും സൗഹൃദവും ഒക്കെ സൂക്ഷിച്ചവരെ കുറിച്ച് അവരാതം പറയുക, സ്വയം ഒരു മാന്യനായി ഭാവിച്ച് മറ്റുള്ളവരെ പുഛിക്കുക, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന അതിക്രമങ്ങളെ നിർവികാരതയോടെ നിശബ്ദം ആസ്വദിക്കുക, കൊലപാതകങ്ങളേയും അക്രമങ്ങളെയും ഒക്കെ ന്യായീകരിക്കുകയും അവയെ നിശബ്ദം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, തന്നെക്കാൾ ആദരണീയരും അംഗീകരിക്കപ്പെടുന്നവരുമായ വ്യക്തിത്വങ്ങളെ തരംതാണ ശൈലിയിൽ വിമർശിക്കുക തുടങ്ങിയവയൊക്കെ മനോവൈകൃതത്തിൻ്റെ ലക്ഷണങ്ങളും രോഗവുമാണ്. ഒരു വ്യക്തി, സാധാരണ ഗതിയിൽ പൊതു സമൂഹത്തിൽ ഇടപെടുന്നയാൾക്കാർ അവരുടെ പ്രായത്തിൻ്റെ മുപ്പതുകൾക്കും അൻപതുകൾക്കും ഇടയിൽ സാമൂഹികമായ പെരുമാറ്റങ്ങളിലൂടെ ഇത്തരം വൈകൃതം അൽപ്പാൽപ്പമായി മാറ്റിയെടുക്കും. ലഹരി ഉപയോഗിക്കുന്നവർ, അമിത ലൈംഗികാസക്തിയുള്ളവർ, യൗവനത്തിൻ്റെ ആസ്വാദനം നഷ്ടപ്പെട്ടു പോയി നിരാശരായവർ, പണത്തിൻ്റെ കുന്തളിപ്പ് എല്ലിൻ്റെ ഇടയിൽ കുത്തിയിട്ട് ഉറക്കമില്ലാത്തവർ തുടങ്ങിയവരാണ് അറുപതും എഴുപതും എൺപതും കഴിഞ്ഞിട്ടും അസഭ്യവർഷവും അശ്ലീലവും തുടർന്നും ഉപയോഗിക്കുന്നതെങ്കിൽ അത് ക്രിമിനലിസത്തോളം വളർന്ന മനോവൈകൃതമാണ്. ചെറുപ്പത്തിൽ ക്രിമിനൽ സ്വഭാവം കാണിച്ചിട്ടുള്ളവർ കൂടിയാണെങ്കിൽ അതിഭീകര മാനസികാവസ്ഥയാകും അയാൾക്കുണ്ടാകുക.
ഉമ്മൻ ചാണ്ടി വേദിയിലിരിക്കുമ്പോൾ എപ്പഴോ ഒരിക്കൽ സരിത അദ്ദേഹത്തിൻ്റെ കസേരയുടെ പിന്നിൽ നിന്ന് എന്തോ ചെവിയിൽ ചോദിച്ചതിനെ കുറിച്ച് വിജയൻ നടത്തിയ പ്രസംഗം പലരും ഒരക്കുന്നുണ്ടാകുമല്ലോ? ഓർമയില്ലെങ്കിൽ youtube ൽ ഇപ്പോഴും അതുണ്ട്. തിരഞ്ഞെടുക്കുക. ഉമ്മൻ ചാണ്ടിയുടെ കാതിൽ എന്തോ......... എന്ന ഒരു മുന വച്ച വാചകത്തോടെ വിജയൻ നടത്തിയ പ്രസംഗവും ഒടുവിൽ മൂ ഖത്ത് വന്ന ഭാവവും വഷളൻ ചിരിയും മേൽപ്പറഞ്ഞ മനോവൈകൃതത്തിൻ്റെ കൃത്യമായ ഉദാഹരണമാണ്. എം.എം.മണിയുടെ വിഖ്യാതമായ മറ്റേ പണി പ്രസംഗവും അയാളുടെ അംഗവിക്ഷേപങ്ങളും ചിരിയും വരെ മനോവൈകൃതത്തിൻ്റെ ഏറ്റവും രൂക്ഷമായ രോഗാവസ്ഥ പ്രകടമാക്കുന്നതാണ്. ചെറുപ്പത്തിൽ അസഭ്യം പറയുന്നത് ധീരതയുടെ ലക്ഷണമായി യുവാക്കൾ തെറ്റിദ്ധരിക്കുന്നത് സ്വാഭാവികം. അശ്ലീലം ഒരു ലൈംഗിക സുഖാവസ്ഥയും ഒരു കുളിരും ലഭ്യമാക്കുമെന്നും യുവാക്കൾ കരുതും. പ്രായം കൂടുന്തോറും വഷളത്തം പറച്ചിൽ കുറയും. അഭിമാനബോധം, വ്യക്തിത്വ ബോധം എന്നിവ വർധിച്ച് അസഭ്യവും അശ്ശീലവും പറയുന്നത് കുറയ്ക്കും.
ഇതിനെയാണ് വിവേകം എന്ന് പറയുന്നത്. ഒരുദാഹരണം കൂടി പറയാം. അപ്പോൾ കാര്യം പിടികിട്ടും.സരിതയെ ചേർത്ത് ഉമ്മൻചാണ്ടിയെ അവഹേളിക്കാൻ വിജയൻ നടത്തിയ പ്രസംഗത്തെക്കുറിച്ച് മുകളിൽ പറഞ്ഞിരുന്നല്ലോ? എന്നാൽ അഞ്ചുവർഷം തികയും മുൻപ് തന്നെ സമാനമായ മറ്റൊരു സംഭവം നിങ്ങൾ ടിവിയിലും പത്രങ്ങളിലും സോഷ്യൽ മീഡിയകളിലും കണ്ടിരുന്നു എന്ന കാര്യവും ഓർത്തെടുക്കുക. സ്വർണ്ണ ചെമ്പിൽ ഖുർആൻ അതിനുള്ളിൽ ഈന്തപഴവും കടത്തിയ സംഭവവും ശിവശങ്കരൻ്റെ ലീലാവിലാസങ്ങളും കേസും ഒക്കെ അഴിമതി ആരോപണങ്ങളായും കള്ളക്കടത്ത് ആരോപണങ്ങൾ ആയും ചർച്ച ചെയ്യപ്പെടുമ്പോൾ അതിനിടയിൽ അവതരിച്ച ഒരു സ്ത്രീയുടെ ചിത്രവും പേരും എല്ലാവർക്കും ഓർമ്മയുണ്ടാകുമല്ലോ?. ഈ സ്ത്രീ മന്ത്രിമാർക്കു ഒപ്പമുള്ള ചിത്രങ്ങളും വീഡിയോകളും നിങ്ങൾ കണ്ടിട്ടുണ്ടല്ലോ? ആ സ്ത്രീ മുഖ്യമന്ത്രിക്കൊപ്പം വിദേശത്തും സ്വദേശത്തും പലയിടങ്ങളിലും എന്തിനേറെ മുഖ്യമന്ത്രിയുടെ വീടായ ക്ലിപ്പ് ഹൗസിലും വരെ ചെന്നതിന്റെ വിവരങ്ങൾ ഫോട്ടോകൾ ഒക്കെ നിങ്ങൾക്ക് കാണാൻ കഴിയും. വീഡിയോകളും ലഭ്യമാണ്. ഭക്ഷണം വിളമ്പുന്ന്നയിടത്തും വിദേശ അതിഥികൾ എത്തുന്നിടത്തും വിജയൻറെ തൊട്ട് പിന്നിലും വശങ്ങളിലും ഒക്കെയായി ആ സ്ത്രീ നടക്കുകയും നിൽക്കുകയും ചെയ്യുന്ന ചിത്രങ്ങളും ലഭ്യമാണ്. അതിനെപ്പറ്റിയുള്ള വ്യാഖ്യാനങ്ങളോ വിശദീകരണങ്ങളും ഒന്നുമല്ല ഇവിടെ ചൂണ്ടിക്കാട്ടാൻ ഉള്ളത്. വിജയന് ഒപ്പം ആ സ്ത്രീ നടക്കുന്നതും നിൽക്കുന്നതും ആയ ചിത്രങ്ങൾ വെച്ച് ഏതെങ്കിലും ഒരു കോൺഗ്രസുകാരനോ ഏതെങ്കിലും തലമുതിർന്ന ഒരു നേതാവോ പിണറായി വിജയനെ കുറിച്ച് വഷളത്തം നിറഞ്ഞ ഏതെങ്കിലും വാക്ക് ഉപയോഗിക്കുകയോ വൃത്തികെട്ട രീതിയിൽ പരിഹസിക്കുകയോ ചെയ്ത സംഭവം ആരെങ്കിലും എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? ഇല്ല. കാരണം ? പ്രായവും പക്വതയും വിവേകവും തിരിച്ചറിയുന്നവർ അത്തരം വൃത്തികേടുകൾ പറയുകയില്ല, അശ്ലീലം ചിന്തിക്കുകയില്ല, വഷളത്തം ചിറിയിൽ വരുത്തുകയില്ല. എന്തായാലും അഞ്ചുകൊല്ലം കഴിഞ്ഞിരിക്കുന്നു വീണ്ടും. ഇടക്കാലത്ത് ഒലത്തിയ കുറെ വർത്താനങ്ങൾ പറഞ്ഞതല്ലാതെ മറ്റൊരാളെക്കുറിച്ച് അസഭ്യം കലർന്ന സംഭാഷണം ഉണ്ടാകാതെ പോയതിനാൽ ആരും വിജയൻ്റെ മനോ വൈകൃതത്തെ പറ്റി കാര്യമായി ഒന്ന് ചിന്തിച്ചില്ല. എന്നാൽ കഴിഞ്ഞ ദിവസം വിജയൻ തനി ഗുണം വീണ്ടും കാണിച്ചു. തന്നെക്കാൾ അഞ്ചു വയസ്സ് കുറവുള്ള, ഉറച്ച കമ്മ്യൂണിസ്റ്റുകാരനായ ജി. സുധാകരൻ എന്ന, കേരളം കണ്ട ഏറ്റവും മികച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ കുറിച്ച് പറഞ്ഞപ്പോൾ ഉപയോഗിച്ച വാക്ക് പ്രായം എത്രയായാലും വിജയൻ്റെ തനിസ്വഭാവം മാറില്ല എന്നുള്ളതിൻ്റെ തെളിവാണെന്ന് മാത്രമല്ല വൈകൃതങ്ങളും മാറില്ല എന്ന് തെളിയിക്കുന്നതുമാണ്. ജി.സുധാകരൻ എന്ന് സ്നേഹത്തോടെ എല്ലാവരും വിളിക്കുന്ന അദ്ദേഹത്തെ വിജയൻ വിശേഷിപ്പിച്ചത് ചെറ്റത്തരം എന്ന വാക്ക് ഉപയോഗിച്ചാണ്. ചെറ്റത്തരം എന്ന വാക്ക് എന്താണെന്ന് വിജയനും നന്നായി അറിയാം. കാരണം വർഗീസിനെ തിരഞ്ഞ് വയനാട്ടിൽ പോയ പയ്യന് ചെറ്റ ആരാണെന്നും ചെറ്റത്തരം എന്താണെന്നും ചെറ്റക്കുടിൽ എങ്ങനെയാണെന്നും കൃത്യമായി അറിയാം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. തനി ഗുണം തന്നാലായ വിധം 81 വയസ്സിലും പ്രദർശിപ്പിക്കുന്ന വിജയൻ വെറുമൊരു സംഭവമല്ല മഹാസംഭവം തന്നെയാണ്. ചെറ്റത്തരത്തിൽ ഒരു അശ്ലീലം ഒളിഞ്ഞിരിപ്പുണ്ടെങ്കിൽ പണ്ട് പ്രേമചന്ദ്രൻ എന്ന ബഹുമാന്യനായ എംപിയെ വിജയൻ വർണ്ണിക്കാൻ ഉപയോഗിച്ച വാക്ക് പരനാറി എന്നാണ് . ഈ വാക്കിൻറെ പ്രത്യേകത എന്നു പറഞ്ഞാൽ ഒരു വേള കാഴ്ചപ്പാടിലും ചിന്തയിലും ആദർശത്തിലും തന്നെക്കാൾ മികച്ചവരോട് ഉണ്ടാകുന്ന അസൂയയുടെ ബാക്കി പത്രമാണ് പരനാറി എന്ന പ്രയോഗത്തിലൂടെ കടുത്ത രീതിയിൽ പ്രകടിപ്പിക്കുന്നത്. ഈ പദപ്രയോഗത്തിന് വിഖ്യാതനായ സാഹിത്യകാരൻ വളരെ ഭംഗിയായി വിലയിരുത്തിയതിന്റെ വീഡിയോകളും യൂട്യൂബിൽ ലഭ്യമാണ്. പരനാറികളല്ല പിണനാറികൾ ആണ് ഉള്ളതെന്ന് മഹാനായ ചെമ്മനം ചാക്കോ ആ വീഡിയോയിൽ പറഞ്ഞു വെക്കുന്നുണ്ട്. അപ്പോൾ വീണ്ടും ആദ്യം പറഞ്ഞ ഇടത്തേക്ക് വരാം - ചെറുപ്പകാലത്തും യൗവന കാലത്തും തെറിയും അസഭ്യവും പുലഭ്യവും ഒക്കെ ശബ്ദമുയർത്തി പറയുന്നത് ധീരതയാണെന്ന് കരുതി മണ്ടത്തരങ്ങൾ കാട്ടാറുണ്ട്. ആ ഒരു ഘട്ടം കഴിയാതെ ഈ ലോകത്ത് ഒരാളും വളർന്നു വന്നിട്ടുമില്ല. എന്നാൽ പ്രായം കുറച്ച് കഴിയുമ്പോൾ അതൊക്കെ സംസ്കാരശൂന്യതയാണ് എന്ന് തിരിച്ചറിയുകയും പ്രായം കൂടുന്നതിനനുസരിച്ച് തെറിയും അശ്ലീലവും അസഭ്യവും പറയാതിരിക്കുകയോ വളരെയധികം കുറയ്ക്കുകയോ അഥവാ ആരുടെയെങ്കിലും ചെവിയിൽ എങ്ങാനും തമാശ രൂപേണ പറഞ്ഞു ഒഴിവാക്കുകയോ ഒക്കെയാണ് ചെയ്യുന്നത്. എന്നാൽ ആ നല്ല സ്വഭാവമാറ്റം നേടാൻ ആവാതെ പഴയത് പടി വായിൽ തോന്നിയ കോസാലസം ഒക്കെ പറഞ്ഞു നടക്കുന്നവരെ ഒന്നുകിൽ വട്ടന്മാർ എന്നോ അല്ലെങ്കിൽ ഭ്രാന്തന്മാർ എന്നോ അതുമല്ലെങ്കിൽ സാമൂഹികവിരുദ്ധർ എന്നോ അല്ലെങ്കിൽ അലവലാതികൾ എന്നോ ഏറ്റവും കൂടിയാൽ മനോ വൈകൃതം ബാധിച്ചവർ എന്നോ തന്നെയാണ് സമൂഹം വിളിക്കുന്നത്. ഒരു സമൂഹത്തെ നയിക്കുന്നവൻ ഈ തരത്തിൽ തരംതാണവൻ ആണെങ്കിൽ അയാൾ ചുമക്കുന്ന ജനത്തിന്റെ അവസ്ഥ ചിന്തിച്ചാൽ ഗതികേട് എന്നല്ലാതെ എന്ത് പറയാൻ? പണ്ടേതോ ഒരു കമ്മ്യൂണിസ്റ്റ് എംഎൽഎ മരിക്കാൻ കിടന്നപ്പോൾ ക്രിസ്തീയ വിശ്വാസപ്രകാരം രോഗീലേപനം വാങ്ങിയ ശേഷമാണ് മരിച്ചതെന്ന് താമരശ്ശേരി മെത്രാൻ പറഞ്ഞതിനെ കുറിച്ച് ഈ മഹാൻ പറഞ്ഞത് ബിഷപ്പ് ഒരു നികൃഷ്ടജീവിയാണ് എന്നാണ്. നികൃഷ്ടജീവി എന്നാൽ ക്രൂരമായി പെരുമാറുന്ന ജീവി എന്നാണ് സാമാന്യമായ അർത്ഥം. എംഎൽഎ ഒരു ജീവിയാണെന്നു ഒരു മനുഷ്യനും പറഞ്ഞിട്ടില്ല. ഒടുക്കത്തെ ഉപ്രശ്മ അശ്ലീലമോ തെറിയോ അല്ല, ക്രിസ്ത്യാനികൾ മരിക്കുന്നതിനു മുൻപ് അവർക്ക് നൽകപ്പെടുന്ന ആ ഒരു അനുഗ്രഹത്തെ രോഗിലേപനം എന്നാണ് അർത്ഥമാക്കാറുള്ളത്. ആ രോഗി സുഖം പ്രാപിച്ചു വരണമേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് തൈലം ആലേപനം ചെയ്യുന്നതാണ് ഈ ചടങ്ങ്. ക്രിസ്ത്യാനിയായ ഒരു എംഎൽഎ അത് വാങ്ങിയത് കൊണ്ട് കുഴപ്പമെന്താണ്?
പക്ഷേ കമ്മ്യൂണിസ്റ്റ് ആയ വിജയന് എന്തോ അത് അങ്ങ് സുഖിച്ചില്ല, അത് പറഞ്ഞ ബിഷപ്പിനെയാണ് വിജയൻ നികൃഷ്ട ജീവി എന്ന് വിളിച്ചത്. സംസ്കാരത്തിൻറെ കലാപരിപാടി എന്ന് മാത്രം വിചാരിച്ചാൽ മതിയല്ലോ. അടുത്ത വാക്ക് കുലംകുത്തി എന്നാണ്. 51 വെട്ടു വെട്ടി ഒരു പച്ച മനുഷ്യനെ കൊന്ന സംഭവത്തിൽ മരിച്ചുപോയ സഹപ്രവർത്തകനായ , കമ്മ്യൂണിസ്റ്റ് ആയ മനുഷ്യനെ വിശേഷിപ്പിക്കാൻ ഉപയോഗിച്ച വാക്കാണ് കുലംകുത്തി എന്ന്. ആ 51 വെട്ടിൻ്റെ പിന്നിലെ അജ്ഞാത ഭീകരൻ ആരെന്ന് ഇനിയും വെളിപ്പെട്ടിട്ടില്ല എന്നതാണ് ശ്രദ്ധേയം. സംസ്കാരത്തിന്റെ ഓരോരോ മഹിമ എന്നല്ലാതെ എന്തു പറയാൻ? ഇയാളെയൊക്കെ പാർട്ടിയുടെ നേതാവ് എന്നും പറഞ്ഞ് ചുമക്കുന്ന ആണികളുടെ ഒരു അവസ്ഥ എത്ര ഗതികെട്ടതാണെന്ന് വിവരമുള്ളവർ ചിന്തിക്കുക. ഇയാളെയൊക്കെ ക്യാപ്റ്റൻ എന്നും കാരണഭൂതൻ എന്നും ഒക്കെ വിശേഷിപ്പിക്കുന്നവനെ ഒക്കെ ഓർത്ത് ചിരിച്ചു ചിരിച്ചു മണ്ണ് കപ്പുകയല്ലാതെ മറ്റെന്താണ് വഴി. ബദ്ധ ശത്രുക്കൾ എന്നും ആശയവിരോധികൾ എന്നും അവകാശപ്പെട്ടു കൊണ്ട് പരസ്പരം വെട്ടും കുത്തുമായി നടന്ന ആർഎസ്എസുമായി ചർച്ചയ്ക്ക് പോയ ഒരു മുഖ്യമന്ത്രിയെ പിന്തുടർന്ന പത്രപ്രവർത്തകരോട് കടക്ക് പുറത്തുനിന്ന് അലറി വിളിക്കുന്ന കാഴ്ചയും നമ്മൾ കണ്ടതാണ്. പണ്ടുകാലത്ത് ആഢ്യകുലത്തിൽ പിറന്ന ബ്രാഹ്മണരോ ക്ഷത്രിയരോ എന്തിനേറെ പറയണം വൈശ്യരോ ശൂദ്രരോ പോലും അവർണ്ണ ജാതിക്കാരോട് കടക്കു പുറത്ത് എന്ന് ഇത്ര ക്രൂര ഭാവത്തോടെ പറയുന്നത് നമ്മൾക്ക് കേട്ടുകഥ മാത്രമാണ്. ആ കാലത്ത് നാം കേൾക്കാത്ത ആ പദപ്രയോഗമാണ് ഉപയോഗിച്ചത്, ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പത്രപ്രവർത്തകരോട് പറഞ്ഞത്. സാംസ്കാരിക തനിമ എന്ന് ഇടതുപക്ഷക്കാർ വ്യാഖ്യാനിച്ചേക്കാം. എന്നാൽ സാംസ്കാരിക ശൂന്യത എന്നാണ് ആധുനികകാലത്ത് ഈ പദപ്രയോഗങ്ങളെ വിലയിരുത്താൻ കഴിയു. മനോ വൈകൃതം ബാധിച്ച, ജാതി വർണ്ണ വ്യതിയാനത്തിന്റെ നിരാശ ബാധിച്ച ഒരു തേഞ്ഞു തീർന്ന കമ്മ്യൂണിസ്റ്റിന്റെ മനസ്സിലെ വെറുപ്പും കുശുമ്പും നിരാശയും കലർന്ന പദപ്രയോഗം ആയിരുന്നു അത് എന്നതാണ് വാസ്തവം. മനോ വൈകൃതം മനോരോഗമായി അടിയുറച്ചു പോയ ഒരാളുടെ ഭാവ ചേഷ്ടയാണ് അവിടെ നമ്മൾ കണ്ടത്. ഇതൊക്കെ എന്തോ വലിയ മേന്മയാണെന്ന് ആ പാവം ധരിച്ചു വശായി പോയി. വിവരമില്ലായ്മ എന്നല്ലാതെ എന്ത് പറയാനാണ്? പക്ഷേ രാവന്തിയോളം പണിയെടുക്കുന്ന സാധാരണ തൊഴിലാളിയും കർഷകനും ഒക്കെ അവരവരുടെ അധ്വാനത്തിന്റെ ഫലത്തിൽ നിന്നെടുത്തു കൊടുക്കുന്ന നികുതിപ്പണം കൊണ്ട് തിന്നും ഉറങ്ങിയും തൂറിയും വിരകുന്ന ഒരാൾ ഈ ജാതി പ്രയോഗങ്ങൾ നടത്തുമ്പോൾ തിരികെ നിന്ന് താനാരുവാടെ എന്നു ചോദിക്കാനുള്ള ഉത്തരവാദിത്വവും ബാധ്യതയും നാട്ടിലെ ജനത്തിനുണ്ട്. കടക്ക് പുറത്ത് എന്ന് പറയുമ്പോൾ അവിടെയുണ്ടായിരുന്ന ഒരു മാധ്യമപ്രവർത്തകൻ എങ്കിലും ചോദിക്കേണ്ടതായിരുന്നു - കടക്ക് പുറത്ത് എന്ന ആജ്ഞാപിക്കുവാൻ താൻ ആരാണ് - എന്ന്. എന്നാൽ ഇടത്തേക്ക് നട്ടെല്ല് ഉളുക്കി പോവുകയും താമര തണ്ട് പോലെ നിന്ന് ആടുകയും ചെയ്യുന്ന കേരളത്തിലെ പക്ഷാഘാതം ബാധിച്ച മാധ്യമപ്രവർത്തകർക്ക് അതിനുള്ള ധൈര്യം ഇല്ലാതെ പോയി. കടക്ക് പുറത്ത് എന്ന് ഒരു കമ്മ്യൂണിസ്റ്റ് മൂരാച്ചിയുടെ ആക്രോശം കേട്ട് ഇളിച്ചുകൊണ്ട്, തലതാഴ്ത്തി പുറത്തേക്ക് ഓടിയവന്മാർ സത്യത്തിൽ, അന്തസ്സുള്ള മാധ്യമപ്രവർത്തനത്തെ ഒരു നാലാംകിട മനോ വൈകൃതക്കാരന്റെ വിഭ്രാന്തികൾക്ക് മുമ്പിൽ അടിയറ വെക്കുകയാണ് ചെയ്തത്. ആ ദൂഷ്യമാണ് പത്തു വർഷം ഒരു അനാവശ്യ വസ്തുവിനെ തലയിൽ ചുമന്നുകൊണ്ട് നടക്കാൻ കേരളത്തെ പ്രേരിപ്പിച്ചത്. കറുത്ത വസ്ത്രം കണ്ടാൽ പേടി കറുത്ത തുണി കണ്ടാൽ പേടി, യൂത്ത് കോൺഗ്രസുകാരെ കണ്ടാൽ പേടി ബിജെപിക്കാരെ കണ്ടാൽ പേടി പ്രധാനമന്ത്രിയെ കണ്ടാൽ പേടി കോടതിയിൽ പോകാൻ പേടി, മൈക്ക് കണ്ടാൽ പേടി, മുക്കുവരെ കണ്ടാൽ പേടി,ഈ തരം പേടികളെല്ലാം ഉള്ള ഒരു വിഭ്രാന്തിക്കാരനെ ചുമക്കണോ ഇനിയും എന്ന് കേരളം തീരുമാനിക്കാനുള്ള അവസരം വന്നിരിക്കുകയാണ്. കഴിയുമെങ്കിൽ ഒഴിവാക്കുക.ജനവും ഗതികെട്ടാണ് നിൽക്കുന്നത്. ചാതുർവർണ്യം മനുഷ്യൻറെ മാനസികമായ നിലപാടുകളുടെ പേരിൽ ഉണ്ടാകുന്നതാണ് എന്ന് പറഞ്ഞാൽ തെറ്റില്ല. മോചനം ആഗ്രഹിക്കാത്ത അടിമയും ചങ്ങല അഴിക്കാൻ മടിക്കുന്ന അടിമയും തങ്ങൾ അടിമകളാണ് എന്ന് സ്വയം പ്രഖ്യാപിച്ചുകൊണ്ടിരുന്നാൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല ? മാറ്റുവിൻ ചട്ടങ്ങളെ സ്വയം അല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെ താൻ എന്ന് മഹാകവി കുമാരനാശാൻ വെറുതെ ഒരു തമാശയ്ക്ക് പറഞ്ഞതാണെന്ന് കരുതി ആശ്വസിക്കുക.
Vijayan's dictionary and the fortunes of Malayalam.






















